അച്ഛൻ പീഡിപ്പിക്കുന്നത് ഒളിക്യാമറവച്ച് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‍ത് പെൺകുട്ടി, അറസ്റ്റ്

അച്ഛൻ പീഡിപ്പിക്കുന്നത് ഒളിക്യാമറവച്ച് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‍ത് പെൺകുട്ടി, അറസ്റ്റ്



മകളെ പീഡിപ്പിക്കുന്ന വീഡിയോ  സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ബീഹാറിലെ സമസ്തിപൂരിൽ നിന്നുള്ള 50 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ മകൾ തന്നെയാണ് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. മകൾക്ക് പ്രായം 18. പ്രതി ഒരു അധ്യാപകനാണ്. തന്നെ അച്ഛൻ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മകൾ ആരോപിച്ചു. തന്റെ പിതാവിനെ തുറന്നുകാട്ടാൻ ഒളിക്യാമറ ഉപയോഗിച്ച് ആക്രമണത്തിന്റെ വീഡിയോ പോലും അവൾക്ക് ചിത്രീകരിക്കേണ്ടി വന്നു. 

 തന്റെ അച്ഛൻ എല്ലാ ദിവസവും തന്നോടിങ്ങനെ പെരുമാറാറുണ്ട് എന്നാണ് പെൺകുട്ടിയുടെ മൊഴി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, പ്രതി അയാളുടെ 18 വയസ്സുള്ള മകളെ കീഴ്‌പ്പെടുത്തുന്നതും, പീഡിപ്പിക്കുന്നതും കാണാം. എന്നാൽ, ഇതിനിടയിലും ഇത് മറ്റാരും കേൾക്കുന്നില്ലെന്ന് അയാൾ ഉറപ്പ് വരുത്തുന്നുണ്ട്. പിതാവിന്റെ ഈ ക്രൂരതകൾ ചെറുത്ത് നില്ക്കാൻ അതിജീവിതയായ പെൺകുട്ടിയും പരാമാവധി ശ്രമിച്ചിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമസ്തിപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കുറ്റാരോപിതനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  

സംഭവത്തിൽ ഏറ്റവും ഖേദകരമായ കാര്യം, ആക്രമണത്തെ കുറിച്ച് അതിജീവിതയുടെ അമ്മയ്ക്ക് അറിയാമായിരുന്നു എന്നതാണ്. അച്ഛൻ മകളെ എല്ലാ ദിവസവും പീഡിപ്പിക്കുന്നുവെന്ന് അറിഞ്ഞിട്ടും, മകളെ  ബലാത്സംഗം ചെയ്യുന്നതിൽ നിന്ന് തന്റെ ഭർത്താവിനെ അവർ തടഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എതിർത്തില്ലെന്ന് മാത്രമല്ല അതിനെ കുറിച്ച് ഒരാളോട് പോലും പറയരുതെന്ന് ഇരുവരും മകളെ ഭീഷണിപ്പെടുത്തുമായിരുന്നു. മാത്രമല്ല, സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് അവളുടെ അമ്മാവനും അവളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. വീട്ടിൽ ആരും തന്നെ സഹായിക്കാനില്ലെന്ന് തിരിച്ചറിഞ്ഞ അവൾ ഒടുവിൽ സഹിക്കവയ്യാതെ സ്വയം വീഡിയോ പകർത്തുകയായിരുന്നു. നീതി ലഭിക്കാൻ അവളുടെ മുന്നിൽ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.  

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സമസ്തിപൂർ റോസെറ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്‌ഡിപിഒ) ഷാഹിയർ അക്തർ പറഞ്ഞു. പെൺകുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്യുകയും കേസിൽ മറ്റു പ്രതികളുണ്ടോയെന്നറിയാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. റെയ്ഡുകളും നടത്തിയിരുന്നു. അതേസമയം, താൻ പൊലീസിൽ ആദ്യം പരാതി നൽകിയപ്പോൾ, അവർ തന്റെ പരാതി ശ്രദ്ധിച്ചില്ലെന്നും, അതിൽ നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും പെൺകുട്ടി ആരോപിച്ചു. എന്നാൽ, അവൾ പകർത്തിയ വീഡിയോ വൈറലാവുകയും, മുതിർന്ന ഉദ്യോഗസ്ഥർ കേസിനെക്കുറിച്ച് അറിയുകയും ചെയ്തതോടെയാണ് ഇപ്പോൾ പൊലീസ് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അവൾ ആരോപിച്ചു.  

ഈ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കയാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019 -ൽ ബീഹാറിൽ ബലാത്സംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ നിന്ന് 10 ശതമാനം വർധനയാണ് 2020 -ൽ ഉണ്ടായിട്ടുളളത്. നമ്മുടെ സ്ത്രീകൾ വീടിനകത്ത് പോലും ഒട്ടും സുരക്ഷിതരല്ല എന്ന യാഥാർത്ഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

1 Comments

  1. Really sad such animals incuding animal called mother should be hanged to death.

    ReplyDelete

Post a Comment

Previous Post Next Post