പങ്കാളിത്തം കുറവ് - പെട്ടെന്നുള്ള ഷെഡ്യൂളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത കുട്ടികളുടെ പരാതി എന്നിവയെല്ലാം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ ഭാവി ഓർത്തു കർണാടക നേഴ്സിങ് എൻട്രൻസ് റദ്ദാക്കാനായി ഡി.കെ ശിവകുമാർ സ്വന്തം ലെറ്റർ ഹെഡ് ൽ പ്രസിദ്ധപ്പെടുത്തിയ റിക്വസ്റ്റ് നൽകി.
കർണാടക എൻട്രൻസിനെ കുറിച്ച് കൃത്യമായി അറിവില്ലായ്മ മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തതും സാങ്കേതിക തകരാറുകൾ കൊണ്ട് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ ഇരുപതിനായിരത്തോളം കുട്ടികൾ കേരളത്തിൽ മാത്രം ഉണ്ട് എന്ന് കണക്ക് മാനിച്ചാണ് പരീക്ഷ റദ്ദാക്കാൻ റിക്വസ്റ്റ് ചെയ്തത്.
ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായതായി കേരളത്തിലുള്ള നാനാ പ്രദേശങ്ങളിലും വിദ്യാർത്ഥികൾ അറിയിച്ചതിനാൽ ജനഹിതം മാനിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഗുണകരമാവുന്ന രീതിയിൽ എൻട്രൻസ് ഇല്ലാണ്ട് വിദ്യാർത്ഥികൾക്ക് നേരിട്ട് അഡ്മിഷൻ എടുക്കാൻ സാധിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിക്വസ്റ്റ് കൊടുത്തിരിക്കുന്നത്.
കർണാടക എൻട്രൻസ് എടുത്തുമാറ്റും എന്നും ഡി.കെ.ശിവകുമാർ നടത്തിയ ഇടപെടലുകൾ ഫലം കാണുമെന്നും വിശ്വാസത്തിലാണ് രക്ഷിതാക്കൾ.
15-000rs chilavay aru tharum
ReplyDeletePost a Comment