കറിവേപ്പില ആദ്യം നന്നായി കഴുകാം. ശേഷം ഒരു ബൗളിൽ വെള്ളം എടുത്തിട്ട് അതിലേക്ക് 5 സ്പൂൺ വിനാഗിരി ചേർത്ത് യോജിപ്പിക്കണം. അതിൽ കറിവേപ്പില ഇട്ട് വയ്ക്കാം.
ശേഷം മറ്റൊരു ബൗളിൽ നോർമൽ വെള്ളവും ഇടുക്കണം. വിനാഗിരി ചേർത്ത വെള്ളത്തിൽ നിന്ന് കറിവേപ്പില മറ്റേ വെള്ളത്തിലിട്ട് ഒന്നൂടെ കഴുകി എടുക്കാം.
ശേഷം കറിവേപ്പില തണ്ടിൽ നിന്ന് ഊരി എടുത്ത് ടിഷ്യൂ പേപ്പർ കൊണ്ട് വെള്ളമയം ഒപ്പി കളയാം. ഒട്ടും വെള്ളം ഇല്ലാതെ സിബ് ലോക്ക് കവറിലിട്ട് ഫ്രിജിൽ സൂക്ഷിക്കാം. കറിവേപ്പിലയുടെ പച്ചപ്പ് നഷ്ടപ്പെടാതെ വർഷങ്ങൾ കേടുകൂടാതെ ഫ്രഷ് ആയി സൂക്ഷിക്കാം.
കറിവേപ്പില കഴുകി വൃത്തിയാക്കി ഒരു കോട്ടൺ തുണിയിൽ നിരത്തി ഇടുക. ജലാംശ നന്നായി മാറിയാൽ അടപ്പ് മുറുക്കമുള്ള കുപ്പിയിൽ ആക്കാം. ഒരു മാസം വരെ നല്ല ഫ്രഷ് കറിവേപ്പില സൂക്ഷിക്കാം.
കറിവേപ്പില വെള്ളമയമില്ലാതെ പേപ്പറിലോ സിബ് ലോക്ക് കവറിലോ ഇട്ട് ഫ്രിജിൽ വയ്ക്കാവുന്നതുമാണ്.
Post a Comment