വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായിഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റോ പക്ഷാഘാതം കാരണമോ ജോലി ചെയ്യാൻ കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവർക്ക് പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ നൽകാം.
സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം ലഭിക്കുക. ഒരുകുടുംബത്തിലെ പരമാവധി രണ്ടുകുട്ടികള്‍ക്ക് അര്‍ഹതയുണ്ട്.
വിധവകള്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതല്ല.
👉🏻 www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം.
കൂടുതല്‍ വിവരങ്ങൾക്ക് അതത് പ്രദേശത്തെ ശിശുവികസന ഓഫീസുമായോ, തൊട്ടടുത്തുള്ള അങ്കണവാടി വര്‍ക്കറെയോ സമീപിക്കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 15.
▪️➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Informative Group Of Network
Post a Comment