അയോധ്യയില്‍ നിന്നും കാല്‍നടയായി സന്നിധാനത്തേക്ക് ദര്‍ശനത്തിന് എത്തി കണ്ണൂര്‍ സ്വദേശികള്‍ 🛕🛕

അയോധ്യയില്‍ നിന്ന് കാല്‍നടയായി മലയാളി തീര്‍ത്ഥാടകര്‍ ശബരീശ ദര്‍ശനത്തിനെത്തി. കണ്ണൂര്‍ നെടുംപൊയ്യില്‍ ഹരിനിലയം പ്രകാശന്‍ (56), തനോളി ജിതേഷ് (40), ചെറുവത്തല്‍, കണ്ണവം മനോഷ് (40) എന്നിവരാണ് രണ്ടായിരത്തി അറുന്നൂറിലധികം കിലോമീറ്റര്‍ താണ്ടി 81 ദിവസം കൊണ്ട് സന്നിധാനത്ത് എത്തിയത്.

25ന് രാവിലെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. കണ്ണൂരില്‍ നിന്നും ട്രെയിനിലാണ് അയോധ്യയിലേക്ക് പോയത്.

അയോധ്യ രാമ ക്ഷേത്രത്തില്‍ തൊഴുത ശേഷം സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നുമാണ് കെട്ടു മുറുക്കിയത്. ഒകേ്ടാബര്‍ നാലിന് യാത്ര ആരംഭിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ര്ട, തെലുങ്കാന, കര്‍ണാടക, ആ ന്ധ്രാപ്രദേശ്, തമിഴ്‌നാട് കടന്നാണ് ഇവിടെ എത്തിയത്.
16 ന് വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നു. 

എരുമേലിയില്‍ നിന്ന് അഴുത, കരിമല വഴിയാണ് എത്തിയത്. ബംഗളുരു ഹൊസ്‌കോട്ട അയ്യപ്പന്‍ ക്ഷേത്രത്തിലും ഹൈദരാ ബാദ് ഗോണ്‍ പള്ളി അയ്യപ്പക്ഷേത്രത്തിലും ത്യശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും പാലക്കാട്ടെ ഒരു ക്ഷേത്രത്തിലും ഇവര്‍ക്ക് സ്വീകരണം നല്കി. 

പതിനെട്ടാം തവണയാണ് പ്രകാശന്‍ ശബരിമല ദര്‍ശനത്തിന് എത്തുന്നത്. മഹേഷ് പതിനഞ്ചാം തവണയും. 2022 ല്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നിന്നും 2023ല്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കെട്ടു നിറച്ച്‌ ശബരിമലയില്‍ എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post