കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : ഇരുപത്തി എട്ടു ദിവസം പിന്നിട്ടു



കുറ്റ്യാടി:
  കോടി കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ വാങ്ങി ജ്വല്ലറി പൂട്ടി നിക്ഷേപകരെ വഞ്ചിച്ച ഉടമകളെയും സഹായികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരിക,
മുഴുവൻ നിക്ഷേപ തുകയും നിക്ഷേപകർക്ക് തിരിച്ച് ഏൽപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട്  ഗോൾഡ് പാലസ് ആക്ഷൻ കമ്മറ്റി നടത്തുന്ന അനശ്ചിതകാല സമരം ഇരുപത്തി എട്ട് ദിവസം കഴിഞ്ഞു.
ഇന്ന് നിക്ഷേപകർക്ക് പിന്തുണയുമായി
സിറ്റിസൺസ് ഫോറം ഫോർ പീസ് ജസ്റ്റിസ്  സമര പന്തലിലെത്തി.
സംഘടനയുടെ നേതാക്കളായ മൊയ്തു കണ്ണകോടൻ ,  അഡ്വ: ടി. നാരയണൻ വട്ടോളി , കരുണാകൻ കുറ്റ്യാടി , കെ. ബാബുരാജ്, ഗഫൂർ മലോപ്പൊയിൽ , നാസർ തയ്യുള്ളതിൽ , അസീസ് ബംഗാള  എന്നിവർ സംസാരിച്ചു.
   സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന്
സിറ്റിസൺസ് ഫോറം ഫോർ പീസ് ജസ്റ്റിസ് സമരക്കാർക്ക്
ഉറപ്പു നൽകി.

ഇതിനിടെ കഴിഞ്ഞ ആഴ്ച സമരക്കാരെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുളങ്ങര താഴെ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ആഴ്ചയിലെ സംഘർഷമാവസ്ഥയുടെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സന്നഹം ഒരുക്കിയിരുന്നു.
പ്രതിഷേധ പ്രകടനത്തിന് സുബൈർ കുറ്റ്യാടി, ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, ഷമീമ ഷാജഹാൻ, റഹീന മൊകേരി, സീനത്ത് നരിപ്പറ്റ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post