ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന തിരോധാന കേസുകളില്‍ ആറു മാസത്തിനകം ആളെ കണ്ടെത്താനാവാത്തവയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. 2020 ല്‍ കാണാതായ 31കാരനായ കുമ്പള പെര്‍വാഡ് സ്വദേശിയെ തമിഴ്നാട് ഹൊസൂര്‍ നിന്നും 2022 ല്‍ കാണാതായ മഞ്ചേശ്വരം ഗേരുകട്ടയിലെ 30 കാരിയെ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്നും ഈ വര്‍ഷം ചന്തേരയില്‍ നിന്നും കാണാതായ 23കാരിയെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
തിരോധാന കേസുകളുടെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന കഴിഞ്ഞ വര്‍ഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വികെ വിശ്വംഭരന് നായരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കുമ്പള എസ്ഐ അനീഷ് കുമാർ, എസ്ഐമാരായ ലക്ഷ്മിനാരായണന്, കെ.പ്രകാശൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ശ്രീജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 2022 വര്‍ഷത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കാണാതായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട 10 ഓളം തിരോധാന കേസുകള്‍ കണ്ടെത്തിയിരുന്നു.
പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് ആറുമാസത്തിനകം ആളെ കണ്ടെത്താനായില്ലെങ്കില്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണം നടത്തിവരുന്നത്.
Post a Comment