മാലിന്യമുക്ത നവകേരളം ; ഹരിതകർമസേന യൂസർഫീ - ഘരമാലിന്യ കളക്ഷനിൽ കണ്ണൂർ ജില്ലയിൽ ഒന്നാമതായി ഉദയഗിരി പഞ്ചായത്ത്‌ 🔰⭕️

ഉദയഗിരി : കണ്ണൂർ ജില്ലയിൽ ഹരിതകർമസേന യൂസർഫീ - ഘരമാലിന്യ കളക്ഷനിൽ ഒന്നാമതായി ഉദയഗിരി പഞ്ചായത്ത്‌. ഇന്നലെ രാവിലെ കണ്ണൂരിൽ വെച്ച് ഉദയഗിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ചന്ദ്രശേഖരൻ പ്രസ്തുത നേട്ടം കൈവരിച്ച പഞ്ചായത്തിനുള്ള ആദരം ഏറ്റുവാങ്ങി. ഉദയഗിരി പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സുരേഷ്‌കുമാറും, വൈസ് പ്രസിഡന്റ്‌ ബിന്ദു ഷാജുവും, അസിസ്റ്റന്റ് സെക്രട്ടറി സജി, ഹരിതകർമസേന പ്രതിനിധികളായ സിനിയും, പ്രെസ്സന്നയും പ്രസിഡന്റിനൊപ്പം ആദരം 2023
നവകേരളം കർമ്മപദ്ധതി കോഡിനേറ്റർ
ഡോ: TN സീമ യിൽ നിന്നും ഏറ്റുവാങ്ങി.


കാർബൺ ന്യൂട്രൽ, നഗര സൗന്ദര്യവത്കരണം, പച്ചതുരുത്ത് തുടങ്ങി മാലിന്യമുക്ത - ഹരിത സൗഹൃദ പഞ്ചായത്ത് എന്ന നിലയിൽ ജില്ലയിൽ എന്നും മാതൃക ആണ് ഉദയഗിരി പഞ്ചായത്ത്‌. കണ്ണൂർ ജില്ലയിലെ 81ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിന്നിലാക്കി ആണ് ഈ നേട്ടം ഉദയഗിരി പഞ്ചായത്ത്‌ നേടിയത് എന്നത് ശ്രെദ്ദേയം ആണ്.

Post a Comment

Previous Post Next Post